1
/
of
1
Malayalam Books Store
UNNIKUTTANTE LOKAM (ഉണ്ണിക്കുട്ടൻ്റെ ലോകം)
Regular price
Rs. 270.00
Sale price
Rs. 270.00
Regular price
Rs. 299.00
Unit price
/
per
ചെടികളും തൊടികളും വേട്ടാളന്കൂടുകളും മരങ്ങളും മൃഗങ്ങളും പക്ഷികളും ഉണ്ണിക്കുട്ടനോട് വര്ത്തമാനങ്ങള് പറഞ്ഞു. അവയുടെ പുഞ്ചിരിയിലൂടെ, കിന്നാരത്തിലൂടെ ഉണ്ണിക്കുട്ടന്റെ ലോകം വളരുകയായി... അച്ഛനും അമ്മയും കുട്ട്യേട്ടനും അമ്മിണിയും മുത്തച്ഛനും മുത്തശ്ശിയും കുട്ടന്നായരും സഹപാഠികളും അവന്റെ കിളുന്നു മനസ്സില് വിസ്മയങ്ങളുടെ പുതിയ ചിത്രങ്ങള് വരച്ചു. വേനലും മഞ്ഞും മഴയും ഉണ്ണിക്കുട്ടന്റെ ലോകത്ത് ആയിരമായിരം വര്ണ്ണങ്ങള് നെയ്തു. വിഷുവും ഓണവും തിരുവാതിരയും അവന്റെ ഹൃദയത്തെ ഉമ്മവച്ചുണര്ത്തി... ഒരു കുരുന്നു ഹൃദയത്തിന്റെ ആഹ്ലാദത്തിന്റെ, കുസൃതിത്തരിപ്പുകളുടെ, വിസ്മയങ്ങളുടെ, കൊച്ചുകൊച്ചു ദുഃഖങ്ങളുടെ കഥയാണ് അവാച്യസുന്ദരമായ ഈ നോവല്.
Your item is successfully added to the Cart!!
Couldn't load pickup availability
Share
About Author
About Author
നന്തനാർ(1926-1974)
1926-ൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ജനിച്ചു. യഥാർത്ഥപേര് ഗോപാലൻ. അച്ഛൻ: പരമേശ്വരതരകൻ. അമ്മ: നാണിക്കുട്ടിയമ്മ. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂറിൽ എൻ.സി.സി. ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്ടിൽ പബ്ലിസിറ്റി വിഭാഗത്തിലും സേവനമനുഷ്ഠിച്ചു. ജോലിയിലിരിക്കെ 1974-ൽ നന്തനാർ അന്തരിച്ചു. ആത്മാവിന്റെ നോവുകൾ എന്ന നോവലിന് 1963-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
Details
Details
ISBN: 9788126428946
SKU : 49011010
Author : NANDANAR
Category : Novel
Language : Malayalam
Publisher : DC BOOKS
Publishing Date : 29-06-2024
Pages : 240
Edition : 22
Shipping & Returns
Shipping & Returns

