Skip to product information
1 of 1

DC Books

RATHRI 12-NU SHESHAM (രാത്രി പന്ത്രണ്ടിന് ശേഷം)

Regular price Rs. 330.00
Sale price Rs. 330.00 Regular price Rs. 380.00
Sale Sold out
രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യർ. മഴതോർന്നെങ്കിലും ആകാശത്ത് കൊള്ളിയാൻ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയിൽ വീടെത്തുംമുമ്പേ, അവളുടെ കാർ ഒരാളെ ഇടിച്ചിട്ടു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാൾ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാൾ? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്ക്കൊപ്പം കൂടാൻ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരൻ രക്ഷിക്കട്ടെ!

About Author

അഖിൽ പി. ധർമ്മജൻ

1993-ൽ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: കെ.വി. ധർമ്മജൻ, മാതാവ്: മഹേശ്വരി ധർമ്മജൻ. ആലപ്പുഴ എസ്.ഡി.വി. സ്‌കൂൾ, പാതിരപ്പള്ളി വി.വി.എസ്.ഡി. എൽ.പി. സ്‌കൂൾ-യു.പി. സ്‌കൂൾ, മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ പൂങ്കാവ്, ഹോളി ഫാമിലി എച്ച്.എസ്.എസ്. കാട്ടൂർ തുടങ്ങിയ സ്‌കൂളുകളിൽ വിദ്യാഭ്യാസം. മെക്കാനിക്കൽ ഐ.ടി.ഐ. ബിരുദം. മെക്കാനിക്കലിലും ഫിലിം മേക്കിങ്ങിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ഫേസ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു.

Details

ISBN: 9789364876100

SKU : AB0015

Author : AKHIL P DHARMAJAN

Category : Crime Thriller

Language : Malayalam

Publisher : DC BOOKS

Publishing Date : 05/13/2025

Pages : 304

Edition : 2

Shipping & Returns