Skip to product information
1 of 1

DC Books

MAYALOKATHILE NOONI (മായലോകത്തിലെ നൂണി)

Regular price Rs. 250.00
Sale price Rs. 250.00 Regular price Rs. 280.00
Sale Sold out
ബംഗളൂരുവിലെ തിരക്കേറിയ യാന്ത്രിക ജീവിതത്തില്നിന്നും വടക്കന് കര്ണ്ണാടകയിലെ സോമനഹള്ളി എന്ന ചെറിയൊരു ഗ്രാമത്തിേലക്ക് അവധിക്കാലം ആഘോഷിക്കാന് എത്തുന്ന നൂനിയുടെ കഥ. അജ്ജയും അജ്ജിയും കളിക്കൂട്ടുകാരുമായി ഗ്രാമീണ നന്മകളിലേക്ക ചുവടുവയ്ക്കുന്ന നൂനി ഒരു ദിവസം കാട്ടിലെ ഒറ്റപ്പെട്ട പടിക്കിണര് കണ്ടെത്തുന്നതോടെ കഥ മാറുന്നു. കഥപറച്ചിലില് സുധാമൂര്ത്തി പുലര്ത്തുന്ന ലളിതമായ അതേ ആഖ്യാനരീതി വിവര്ത്തകനും കവിയുമായ ദേശമംഗലവും പിന്തുടരുന്നു. സാഹസിക കഥകള് ഇഷ്ടപ്പെടുന്ന കുട്ടിവായനക്കാര്ക്കു നൂനിയെയും അവളുടെ കൂട്ടുകാരെയും ചേര്ത്തു പിടിക്കാം.

About Author

സുധാ മൂർത്തി

1950-ൽ നോർത്ത് കർണാടകയിലെ ഷിഗോണിലാണ് സുധാ മൂർത്തി ജനിച്ചത്. കംപ്യൂട്ടർ സയൻസിൽ എം.ടെക് ബിരുദ​ധാരിയായ സുധാ മൂർത്തി ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷയാണ്. ഇംഗ്ലിഷിലും കന്നഡയിലും അറിയപ്പെടുന്ന എഴുത്തുകാരിയായ അവർ നോവലു​കളും സാങ്കേതികവിദ്യാഭ്യാസസംബന്ധമായ പുസ്തകങ്ങളും യാത്രാവിവരണങ്ങളും ചെറുകഥാസമാഹാരങ്ങളും അനവധി ലേഖനങ്ങളും ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള കെ.ആർ. നാരാ​യണൻ അവാർഡും 2006-ലെ പത്മശ്രീയും സുധാ മൂർത്തിയെ തേടിയെത്തി. 2011-ൽ കന്നഡസാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരമായ അറ്റിമബേ പുരസ്‌കാരം നൽകി സംസ്ഥാനം ആദരിച്ചിട്ടുണ്ട്.

Details

ISBN: 9789352822201

SKU : AB0008

Author : SUDHA MURTY

Category : Children's Literature

Language : Malayalam

Publisher : MAMBAZHAM AN IMPRINT OF DC BOOKS

Publishing Date : 24-08-2024

Pages : 224

Edition : 4

Shipping & Returns