Skip to product information
1 of 1

DC Books

KUNJUNNIKKAVITHAKAL (കുഞ്ഞുണ്ണിക്കവിതകൾ)

Regular price Rs. 230.00
Sale price Rs. 230.00 Regular price Rs. 260.00
Sale Sold out

മൗനത്തില്നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി. അത് ഇന്ദ്രജാലമാണ്. വിനയപൂര്വമായ ധിക്കാരമാണ്. ആ ധിക്കാരത്തില് ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണിക്കവി വാക്കുകളെ കത്തിച്ചു വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്ന കടങ്കഥയിലൂടെ, പഴഞ്ചൊല്ലിലൂടെ, നാടന്പാട്ടിലൂടെ കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ പുണര്ന്നുകിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ, അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിക്കവിതയുടെ വിശുദ്ധമായ മനസ്സാണ് ഈ കവിതകള്.

About Author

KUNHUNNI MASH
1927 മെയ് 10-ന് ജനിച്ചു. അച്ഛൻ: ഞായപ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ മൂസത്. അമ്മ : അതിയാരത്ത് നാരായണിയമ്മ. ചേളാരി ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1953-ൽ കോഴിക്കോട് ശ്രീരാമകൃഷ്ണമിഷൻ ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982-ൽ വിരമിച്ചു. രാഷ്ട്രീയം, കുറ്റിപ്പെൻസിൽ, ഊണുതൊട്ട് ഉറക്കം വരെ, ചെറിയ കുട്ടിക്കവിതകൾ, വലിയ കുട്ടിക്കവിതകൾ, കുഞ്ഞുണ്ണിമാഷും കുട്ട്യോളും തുടങ്ങിയവയാണ് പ്രധാന രചനകൾ. കേരള സാഹിത്യ അക്കാദമി, സംസ്ഥാന ബാലസാഹിത്യ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 2006 മാർച്ച് 26-ന് അന്തരിച്ചു.

Details

ISBN: 9788126426355

SKU : AB0006

Author : KUNHUNNI MASH

Category : Poetry

Language : Malayalam

Publisher : DC BOOKS

Publishing Date : 30-01-2025

Pages : 216

Edition : 11

Shipping & Returns