Malayalam Books Store
DEAD
Regular price
Rs. 205.00
Sale price
Rs. 205.00
Regular price
Rs. 210.00
Unit price
per
Shipping calculated at checkout.
ബുക്കർ പ്രൈസ് പരിഗണനാപ്പട്ടികയിൽ ഇടം നേടിയ ക്രിസ്റ്റ്യൻ ക്രാഹ്റ്റിന്റെ \"ഡൈ ടോട്ടൻ\" എന്ന ജർമ്മൻ നോവലിന്റെ മലയാളം പരിഭാഷ. മനുഷ്യാനുഭവങ്ങളുടെ ഇരുണ്ട കോണുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രചന. 1930-കളിലെ ജർമ്മനിയും ജപ്പാനുമാണ് പശ്ചാത്തലം. നിഗൂഢതയും ഭീകരതയും നിറഞ്ഞ ആഖ്യാനത്തിലൂടെ, ചരിത്രത്തെയും, സിനിമയെയും, അയഥാർത്ഥമായ തത്ത്വങ്ങളെയും കോർത്തിണക്കിയ കൃതി. ജർമ്മനിയിലെ പ്രശസ്ത സ്വിസ്സ് ചലച്ചിത്രകാരൻ എമിൽ നെഗേലി ഹിറ്റ്ലറുടെ നാസിസാമ്രാജ്യത്തിന്റെ ആധിപത്യത്തിനെ ഊട്ടിയുറപ്പിക്കുന്ന ഒരു ചിത്രം നിർമ്മിക്കുക എന്ന തനിക്ക് ലഭിച്ച കർത്തവ്യത്തിനു ബദലായി അതിനെതിരായി പ്രവർത്തിക്കാൻ തീരുമാനിക്കുന്നു. ഇതേസമയം ജപ്പാനിൽ മസാഹികോ അമാകാസു ഹോളിവുഡിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനും തന്റെ സ്വിസ്സ് സന്ദർശകനെ ചൂഷണം ചെയ്തുകൊണ്ട് ജാപ്പനീസ് സിനിമയുടെ ഒരു പുതിയ കാലം ആരംഭിക്കുവാനും ശ്രമിക്കുന്നു. ഈ പ്രയത്നങ്ങളിലെല്ലാം അവർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും അവയെ തുടർന്നുണ്ടാവുന്ന പരിണിതഫലങ്ങളും എന്തൊക്കെയാണെന്നു രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ക്രാഹ്റ്റ് ഈ നോവലിലൂടെ.
Couldn't load pickup availability
Materials
Materials
Shipping & Returns
Shipping & Returns
