Skip to product information
1 of 1

DC Books

AITHIHYAMALA(ഐതിഹ്യമാല)

Regular price Rs. 749.00
Sale price Rs. 749.00 Regular price Rs. 899.00
Sale Sold out
ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്, കവികള് ഗജശ്രേഷ്ഠന്മാര് എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം. മലയാള മനസ്സില് ചിരപ്രതിഷ്ഠ നേടിയ മഹാഗ്രന്ഥമാണ് കൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാല. ബാലകൗമാരമനസ്സുകളില് ഐതിഹ്യമാല അത്ഭുതകരമായ സ്വാധീനമാണു ചെലുത്തുന്നത്. ലോലഹൃദയങ്ങളെ വശീകരിക്കാന് ശ്രീ ശങ്കുണ്ണിയുടെ തൂലികയ്ക്കുള്ള ശക്തി ഒന്നു പ്രത്യേകമാണ്. ഐതിഹ്യമാലയിലെ ഒരു കഥ വായിച്ചാല് അതു തീര്ച്ചയായും സംഭവിച്ചതാണെന്നേ ഇളംമനസ്സുകള്ക്കു തോന്നൂ. അത്ര തന്മയീഭാവമാണ് അതിലെ ഓരോ കഥയ്ക്കും.

About Author

കൊട്ടാരത്തിൽ ശങ്കുണ്ണി(1855-1937)
കൊല്ലവർഷം 1030-ാമാണ്ട് മീനമാസം 23-ാം തീയതി (1855 മാർച്ച് 23) കോട്ടയത്ത് കോടിമതയിൽ കൊട്ടാരത്തിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. പാഠശാലകളിൽ പഠിച്ചിട്ടില്ല. പതിനേഴു വയസ്സിനുശേഷം മണർകാട്ടു ശങ്കര വാര്യരിൽനിന്ന് സിദ്ധരൂപം പഠിച്ചു. പിന്നീട് വയസ്‌കര ആര്യൻ നാരായണൻ മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം മുതലായ കാവ്യങ്ങളിൽനിന്നുള്ള സർഗ്ഗങ്ങളും അഷ്ടാംഗഹൃദയം, ചികിത്സാക്രമം തുടങ്ങിയ വൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 36-ാം വയസ്സിൽ സുഭദ്രാഹരണമണിപ്രവാളം എന്ന കൃതി രചിച്ചു. 1904-ൽ 'കവിതിലകൻ' എന്ന സ്ഥാനവും മെഡലും കൊച്ചിരാജാവിൽനിന്ന് ലഭിച്ചു. തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ സംസ്ഥാനങ്ങളിൽനിന്നുമായി ഇത്രയധികം സമ്മാനങ്ങൾ ലഭിച്ച മറ്റൊരു കവിയില്ല. മൂന്നു വിവാഹം കഴിച്ചെങ്കിലും കുട്ടികളുണ്ടായില്ല. 1090-ൽ ആരംഭിച്ച എം.ഡി. സെമിനാരി ഹൈസ്‌കൂളിൽ ആദ്യ മലയാളം മുൻഷി ആയിരുന്നു. കൊല്ലവർഷം 1112 കർക്കടകം 7-ന് (1937 ജൂലൈ 22) നിര്യാതനായി.

Details

ISBN: 9788126422906

SKU : AB00033

Author : KOTTARATHIL SANKUNNI

Category : Epics & Myths

Language : Malayalam

Publisher : DC BOOKS

Publishing Date : 02/28/2025

Pages : 978

Edition : 16

Shipping & Returns