Skip to product information
1 of 1

DC Books

AGNICHIRAKUKAL(അഗ്‌നിച്ചിറകുകള്‍)

Regular price Rs. 270.00
Sale price Rs. 270.00 Regular price Rs. 350.00
Sale Sold out
മിസൈൽ ടെക്നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ. പ്രതിരോധ ശാസ്ത്രജ്ഞനെന്നനിലയിൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുൾ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയർച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയും കഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈൽശക്തിയുടെ തലത്തിലേക്ക് ഉയർത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നീ മിസൈലുകളുടെ രൂപകല്പന, നിർമ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുൾ കലാം ഏറെ മമത പുലർത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയിൽ. വിവർത്തകൻ: പി.വി. ആൽബി

About Author

എ.പി.ജെ. അബ്ദുൾ കലാം (1931-2015)

1931-ൽ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. യഥാർത്ഥ നാമം: അവുൽ പകിർ ജൈനുലബ്ദീൻ അബ്ദുൾ കലാം. പിതാവ്: ജൈനുലബ്ദീൻ. മാതാവ്: ആഷിയാമ്മ. മിസൈൽ ടെക്‌നോളജി വിദഗ്ദ്ധൻ, തമിഴ് ഭാഷാപണ്ഡിതൻ, തമിഴ് കവി എന്നീ  നിലകളിൽ പ്രശസ്തൻ. തിരുച്ചിയിലെ സെന്റ് ജോസഫ്‌സ് കോളജിൽനിന്ന് ബിരുദം. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ എയ്‌റോ എൻജിനീയറിങ്ങിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടി. എൻ.എ.എസ്.എ.യിൽ നാലു മാസം പഠനപര്യടനം നടത്തിയിട്ടുണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) മേധാവി, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ സെക്രട്ടറി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്‌ത്രോപദേശകൻ, SLV-3ന്റെ പ്രോജക്ട് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് ആര്യഭട്ട അവാർഡ് (1994), പദ്മഭൂഷൺ, ഭാരതരത്‌നം (1997) തുടങ്ങിയ  ബഹുമതികൾ ലഭിച്ചു. 2002-2007 കാലയളവിൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 2015 ജൂലൈ 27-ന് അന്തരിച്ചു.

Details

ISBN: 9788171309909

SKU : AB0001

Author : A P J ABDUL KALAM

Category : Autobiography & Biography

Language : Malayalam

Publisher : DC BOOKS

Publishing Date : 19-02-2025

Pages : 296

Edition : 102

Shipping & Returns