Skip to product information
1 of 1

DC Books

APPOOPPANTHADIYUDE SWARGAYATRAYUM MATTU BALAKADHAKALUM (അപ്പൂപ്പന്‍താടിയുടെ സ്വർഗയാത്രയും മാറ്റു ബാലകഥകളും)

Regular price Rs. 180.00
Sale price Rs. 180.00 Regular price Rs. 199.00
Sale Sold out
കുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥകളുടെ വലിയ പുസ്തകം

About Author

സിപ്പി പള്ളിപ്പുറം

1943 മെയ് 18–ന് എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ അധ്യാപകൻ. കഴിഞ്ഞ അഞ്ചു ദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്തു പ്രവർത്തിച്ചുവരുന്നു. ഇതിനകം ഇരുന്നൂറോളം ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1985–ൽ ബാലസാഹിത്യത്തിനുള്ള ദേശീയ അവാർഡ് (ചെണ്ട), 1988–ൽ പ്രഥമ ഭീമാസ്മാരക ബാലസാഹിത്യ അവാർഡ് (പൂരം), 1995–ൽ എൻ.സി.ഇ. ആർ.ടിയുടെ ദേശീയ അവാർഡ് (പൂരം), കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ് (തത്തകളുടെ ഗ്രാമം), 1990–ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് അവാർഡ്, 1991–ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (അപ്പൂപ്പൻതാടിയുടെ സ്വർഗയാത്ര), 2010–ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രഥമ ബാലസാഹിത്യ അവാർഡ് (ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി), 2013–ൽ കേരളസാഹിത്യ അക്കാദമി അവാർഡ് (ഉണ്ണികൾക്ക് നൂറ്റെട്ട് ഗുരുദേവകഥകൾ), ഫൊക്കാന അവാർഡ് (ആനച്ചന്തം), കുഞ്ഞുണ്ണി പുരസ്കാരം (കൈരളീപൂജ), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവന അവാർഡ് തുടങ്ങി ദേശീയവും പ്രാദേശികവുമായ നിരവധി ബഹുമതി​കൾ ലഭിച്ചിട്ടുണ്ട്. 1992–ൽ ഏറ്റവും മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി. പ്രധാന കൃതികൾ പലതും ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി എന്നീ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്. ഭാര്യ: മേരി സെലിൻ. മക്കൾ: ശാരിക, നവനീത്

Details

ISBN: 9788126466412

SKU : AB00024

Author : SIPPY PALLIPPURAM

Category : Children's Literature

Language : Malayalam

Publisher : DC BOOKS

Publishing Date : 11/30/2023

Pages : 192

Edition : 4

Shipping & Returns