Skip to product information
1 of 1

DC Books

AARACHAR(ആരാച്ചാര്‍)

Regular price Rs. 500.00
Sale price Rs. 500.00 Regular price Rs. 650.00
Sale Sold out
ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകള് നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്തലമുറ വധശിക്ഷകള് കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്ഷങ്ങള്ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള് ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള് ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാര്ക്ക് മാധ്യമങ്ങളില് വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാള് തന്റെയും മകളുടെയും സമയം അവര്ക്ക് വീതിച്ചു നല്കി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആര് മീരയുടെ ആരാച്ചാര് എന്ന നോവല് പറയുന്നത് ഒരു ആരാച്ചാര് കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില് ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെണ്കുട്ടിയെന്ന നിലയില് അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹന്മാരില് നിന്ന് പകര്ന്നു കിട്ടിയ മനസ്ഥൈര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷന് റിപ്പോര്ട്ടിംഗിനു വേണ്ടി മാധ്യമങ്ങള് കളിക്കുന്ന കളികളുടെ മറുപുറവും കെ ആര് മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

About Author

കെ.ആർ. മീര

കൊല്ലം ജില്ലയിലെ ശാസ്ത‌ാംകോട്ടയിൽ കെ.എൻ. രാമചന്ദ്രൻ പിള്ളയുടെയും എ.ജി. അമൃതകുമാരിയുടെയും മകളായി 1970-ൽ ജനനം. കേരള സർവ്വകലാശാലയിൽനിന്നു ബിരുദവും തമിഴ്നാട് ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ(ഡീംഡ് യൂണിവേഴ്സിറ്റി)നിന്നു ബിരുദാനന്തരബിരുദവും നേടി. 1993-ൽ മലയാള മനോരമയിൽ പത്രപ്രവർത്തക​യായി ചേർന്നു. 2006-ൽ ചീഫ് സബ് എഡിറ്ററായിരിക്കെ ജോലി രാജിവച്ചു. പത്രപ്രവർത്തനത്തിൽ മികച്ച അന്വേഷണാത്മക റിപ്പോർട്ടിങ്ങിനുള്ള ദേശീയതല അവാർഡുകളായ പി യു സി എൽ, ദീപാലയ ചൈൽഡ് ലൈഫ് അവാർഡ് എന്നിവയും സംസ്ഥാന പ്രസ്സ് അക്കാദമിയുടെ ചൊവ്വര പരമേശ്വരൻ അവാർഡും ലഭിച്ചിട്ടുണ്ട്. 2002-ൽ ആദ്യ ചെറുകഥാ സമാഹാരമായ ഓർമ്മയുടെ ഞരമ്പ് പ്രസിദ്ധീകരിച്ചു. ഇതിന് കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. ആവേ മരിയ എന്ന ചെറുകഥാ സമാഹാരത്തിന് മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡും ആരാച്ചാർ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, നൂറനാട് ഹനീഫ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അങ്കണം അവാർഡ്, യുവഎഴുത്തുകാരികൾക്കുള്ള ലളിതാംബിക അന്തർജനം സ്‌മാരക അവാർഡ്, തോപ്പിൽ രവി സ്‌മാരക അവാർഡ്, പി. പത്മരാജൻ സ്‌മാരക അവാർഡ്, വി.പി. ശിവകുമാർ സ്‌മാരക കേളി അവാർഡ്, ഇ വി കൃഷ്ണപിള്ള സ്മാരക പിറവി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കഥകളും നോവലുകളും പല ഭാഷകളി​ലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

Details

ISBN: 9788126439362

SKU : AB0059

Author : K. R. MEERA

Category : Novel

Language : Malayalam

Publisher : DC BOOKS

Publishing Date : 05/31/2025

Pages : 552

Edition : 53

Shipping & Returns

This policy manages customer expectations regarding delivery times and costs. 

Shipping & Delivery Policy 

At Alaigram, we are committed to delivering your unique finds—from books to handlooms—safely and on time. 

1. Order Processing 
  • All orders are processed within 1-2 business days. 
  • Orders are not shipped or delivered on weekends or national holidays. 
2. Shipping Rates & Estimates 
  • Standard Shipping (Pan-India): Delivery within 5-7 business days. 
  • Shipping Charges: Calculated at checkout based on weight and location. (Optional: "Free shipping on orders above ₹999"). 
  • Note: Delivery delays can occasionally occur due to courier logistics or unforeseen circumstances. 
3. International Shipping 

We currently ship to select international locations. Timelines and customs duties (if applicable) will be the responsibility of the customer upon delivery. 

4. Tracking Your Order 

Once your order is shipped, you will receive a confirmation email/SMS with a tracking number. 

5. Damaged or Lost Orders 

If you receive your order damaged, please contact us immediately at support@alaigram.com with photos of the package. Save all packaging materials and damaged goods before filing a claim.